ശുഷ്കിച്ച കരങ്ങളാല്‍ നീ എന്‍ ശിരസ്സില്‍ തലോടിയത്
ശോഷിച്ച നിന്‍ കോലങ്ങള്‍ക്ക് തണലേകാന്‍ വേണ്ടിയായിരുന്നുവോ
ശേഷിക്കും ആയുസ്സില്‍ യശസ്സുയര്‍ത്തി ഞാന്‍ നിവര്‍ന്നപ്പോള്‍
അവശേഷിക്കും നിന്‍ നിശ്വാസങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ഞാന്‍ മറന്നുവോ
ഒക്കത്തിരുത്തി നീവായില്‍ തന്ന ചെറു ചോറുരുളകള്‍
ഇന്നിപ്പഴും ഒരല്പ്പം എന്‍ ചങ്കില്‍ കുടുങ്ങി ക്കിടക്കുന്നുവോ
പിച്ച വച്ച നാള്‍ മുതല്‍ ഒച്ചവച്ചു എന്നിച്ചകള്‍ക്കൊരു നിഴലായ്
എന്നൊപ്പം നിന്നെപ്പോഴും എന്നരികില്‍ ഒരു കാവലായ്
ഇത്തിരിയെങ്കിലും തിരിച്ചു തരാന്‍ കഴിയാത്തൊരുത്തനായ്
നിന്‍ നിശ്ചലതക്കു മുന്നില്‍ തിരിച്ചെത്തി നില്ക്കുന്നു നിര്‍ന്നിമേഷനായ്
വെട്ടം തരട്ടെ നിന്‍ തെട്ടകം എന്‍ നാഥന്‍
മട്ടത്തില്‍ നല്‍കട്ടെ സ്വര്‍ഗപ്പൂന്തോട്ടവും