Tuesday, March 6, 2012

വല്ലിമ്മശുഷ്കിച്ച കരങ്ങളാല്‍ നീ എന്‍ ശിരസ്സില്‍ തലോടിയത്  
ശോഷിച്ച നിന്‍ കോലങ്ങള്‍ക്ക് തണലേകാന്‍ വേണ്ടിയായിരുന്നുവോ


ശേഷിക്കും ആയുസ്സില്‍ യശസ്സുയര്‍ത്തി ഞാന്‍ നിവര്‍ന്നപ്പോള്‍
അവശേഷിക്കും നിന്‍ നിശ്വാസങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ഞാന്‍ മറന്നുവോ


ഒക്കത്തിരുത്തി നീവായില്‍ തന്ന ചെറു ചോറുരുളകള്‍
ഇന്നിപ്പഴും ഒരല്പ്പം  എന്‍ ചങ്കില്‍ കുടുങ്ങി ക്കിടക്കുന്നുവോ


പിച്ച വച്ച നാള്‍ മുതല്‍ ഒച്ചവച്ചു എന്നിച്ചകള്‍ക്കൊരു നിഴലായ്
എന്നൊപ്പം  നിന്നെപ്പോഴും എന്നരികില്‍  ഒരു കാവലായ് 


ഇത്തിരിയെങ്കിലും തിരിച്ചു തരാന്‍ കഴിയാത്തൊരുത്തനായ് 
നിന്‍ നിശ്ചലതക്കു മുന്നില്‍ തിരിച്ചെത്തി നില്ക്കുന്നു നിര്‍ന്നിമേഷനായ് 


വെട്ടം തരട്ടെ നിന്‍ തെട്ടകം എന്‍ നാഥന്‍
മട്ടത്തില്‍ നല്‍കട്ടെ സ്വര്‍ഗപ്പൂന്തോട്ടവും15 അഭിപ്രായ(ങ്ങള്‍):

വര്‍ഷിണി* വിനോദിനി said...

ഓർമ്മകുറിപ്പ്....ഒരു സമർപ്പണമായ്...!
ആശംസകൾ...!

Abdulkader kodungallur said...

പ്രിയ അസീസ്‌ പൊന്നാനി ,
പങ്കുവെച്ച ചിന്തകള്‍ നന്നായി .പക്ഷെ അത് കവിതാരൂപത്തിലക്കിയപ്പോള്‍ വേണ്ടത്ര കാവ്യ ഭംഗിയും ശുദ്ധിയും വന്നില്ല .ആലങ്കാരികതയില്ലെങ്കിലും അക്ഷരങ്ങള്‍ അടുക്കി വെക്കുമ്പോള്‍ അല്‍പ്പം കൂടി കലാപരമാക്കാമായിരുന്നു . അസീസിന്‍റെ ഉള്ളില്‍ സര്‍ഗ്ഗ വാസനയുടെ കനലുകള്‍ എരിയുന്നു. നന്നായി ഒന്നൂതിക്കൊടുത്താല്‍ ആ കനലുകള്‍ തിളങ്ങും .
"നിര്‍ന്നിമേഷനായി" എന്നു തിരുത്തുക . ഭാവുകങ്ങള്‍

പട്ടേപ്പാടം റാംജി said...

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം.
വരികള്‍ രസമായിരിക്കുന്നു.
എനിക്കിഷ്ടപ്പെട്ടു.

അസീസ്‌ said...

varshini,kadarkka,ramji
വായിച്ചതിനും വിലയേറിയ നിര്‍ദ്ധേശങ്ങളും ,അഭിപ്രായങ്ങളും രേഖപ്പെടുത്തിയതിനും നന്ദി 

MOIDEEN ANGADIMUGAR said...

കൊള്ളാം, ഇഷ്ടമായി.

ഷാജി പരപ്പനാടൻ said...

നന്നായിട്ടുണ്ട് ..ആശംസകള്‍

ajith said...

വല്ലിമ്മയ്ക്ക് വേണ്ടി ഒരു പ്രാര്‍ത്ഥന...നന്നായിരിക്കുന്നു.

Sidheek Thozhiyoor said...

ആ നഷ്ടവസന്തന്തേ ക്കുറിച്ച് ഓര്‍ത്തുപോയി , ഉള്ളം ശെരിക്കും ഒന്നുലഞ്ഞു ...ഇനി ഈ വാക്കുകള്‍ കടമെടുത്തു പറയട്ടെ
"വെട്ടം തരട്ടെ നിന്‍ തെട്ടകം എന്‍ നാഥന്‍
മട്ടത്തില്‍ നല്‍കട്ടെ സ്വര്‍ഗപ്പൂന്തോട്ടവും"

അന്യ said...

ഈ പ്രണാമം കൂടി...

വേണുഗോപാല്‍ said...

ഇത്തിരിയെങ്കിലും തിരിച്ചു തരാന്‍ കഴിയാത്തൊരുത്തനായ്
നിന്‍ നിശ്ചലതക്കു മുന്നില്‍ തിരിച്ചെത്തി നില്ക്കുന്നു നിര്‍ന്നിമേഷനായ്

വരികള്‍ ഇഷ്ടമായി ...

ആശംസകള്‍

കൊമ്പന്‍ said...

ഇഷ്ടമായി നല്ലകവിത
ഒരു ഒരു വാര്ധക്ക്യ പ്രതീക്ഷ

ഷൈജു.എ.എച്ച് said...

വെട്ടം തരട്ടെ നിന്‍ തെട്ടകം എന്‍ നാഥന്‍
മട്ടത്തില്‍ നല്‍കട്ടെ സ്വര്‍ഗപ്പൂന്തോട്ടവും....

നല്ല വരികള്‍...നല്ല കവിത...ഇഷ്ടമായി ...

ആശംസകള്‍

www.ettavattam.blogspot.com

അഷ്‌റഫ്‌ സല്‍വ said...

വെട്ടം തരട്ടെ നിന്‍ തെട്ടകം എന്‍ നാഥന്‍
മട്ടത്തില്‍ നല്‍കട്ടെ സ്വര്‍ഗപ്പൂന്തോട്ടവും
............നല്ല വരികള്‍ ...........

Sidheek Thozhiyoor said...

വരികളും ഉചിതമായ ഫോട്ടോയും വളരെ നന്നായിരിക്കുന്നു

നിസാരന്‍ .. said...

അസീസ്ക്കാ വരികളുടെ സാഹിത്യമോ ശൈലിയോ ഒന്നുമല്ല വലിയുമ്മ എന്ന ആ ഓര്‍മ്മയാണ് വായിച്ചു കഴിഞ്ഞപ്പോള്‍ മനസ്സില്‍ നില്‍ക്കുന്നത്. ചില നഷ്ടങ്ങള്‍ അനിവാര്യമാണ് പക്ഷെ ഒരിക്കലും പകരം വെക്കാനാവാത്തവ

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post