Wednesday, December 28, 2011

യാത്ര


















പൊടിതട്ടിയെടുത്ത പെട്ടിയില്‍
കുട്ടിക്കൊരു പട്ടുപാവാട മാത്രം ഭദ്രമായി പൊതിഞ്ഞടുക്കിവച്ചു
നെട്ടെല്ല് പൊട്ടിയ കുട്ടിക്കിനാവുകള്‍
പെട്ടിയിലരികത്ത്ചേര്‍ത്ത് വച്ചു

ഒട്ടൊന്നുമല്ലയീ  യത്രയെന് മനമില്‍
ഹര്‍ഷ വര്‍ഷംതിമര്‍ത്ത് പെയ്തു
ഒരുങ്ങി യിറങ്ങി ഞാന്‍ വീണ്ടും
മുറതെറ്റാത്ത കെട്ടുകള്‍ കൂട്ടുകാര്‍ മുറുക്കി വീണ്ടും


തട്ടകം തരമായാല്‍ തിരിക്കില്ല തിരക്കിട്ട്
തമ്പുകള്‍ക്ക് തറകെട്ടി തകരത്താല്‍ തണലുകള്‍ തീര്‍ക്കണം
തീരാത്ത കിനാവുകള്‍ക്ക് തളിരുകള്‍ ഉതിര്‍ക്കുമ്പോള്‍
തളരാതെ വളവും വെള്ളവും തളിക്കേണം




Tuesday, July 19, 2011

ഞെട്ടറ്റ മുല്ലകള്‍



















മോഹ  വാല്‍സല്യങ്ങളില്‍ മയങ്ങിയ ബാല്യങ്ങളെ
മൊട്ടിലേ ഞെട്ടറുത്ത്‌ വിറ്റവരല്ലേ നിങ്ങള്‍

ചതിയില്‍  ചതച്ചരച്ച ചകിത കൌമാരങ്ങളെ
ചാപല്യം  ചാരമാക്കി മാറ്റിയ കോലങ്ങളാക്കിയില്ലേ

കലാലയത്തിലെ ശീല്‍കാരങ്ങള്‍ക്കടിയില്‍
ശിലകളായ്‌ അമരുമ്പോള്‍
ശീലമായ്‌ മാറി നിങ്ങള്‍ക്കീ  ചുടു നിശ്വാസങ്ങള്‍
ഇരുട്ടില്‍ ആളനക്കമുള്ള കടത്തിണ്ണകളെപ്പോലെ

വിഭ്രാംജിത വികാരങ്ങളുടെ ഉന്മാദങ്ങളാല്‍
കാടത്തം  കാവല്‍ക്കാരെ കശ്മലന്‍മാരാക്കി

ചാരിത്ര്യത്തിനു വിലപറയാന്‍ മാതൃത്വം നിരത്തിലിറങ്ങുമ്പോള്‍
ചാരിനിന്ന് തുകയെണ്ണാന്‍ പിതൃത്വം തിടുക്കം കൂട്ടുന്നു

ആറും അറുപതും പറവൂരും വരെ
അറുതിയില്ലാത്ത രതികളുടെ പൊറുതികേടായ്‌ മാറുന്നു

ആശ്രമവും ആതുരാലയവും പീഡകരുടെ ആവര്ത്തനകേന്ദ്രങ്ങളാകുമ്പോള്‍
ആര്‍ത്തവം തുടങ്ങാത്ത മാടുകളെ  അറവുകാര്‍തേടിക്കറങ്ങുന്നു

അഭയം കൊടുത്തവര്‍ നിങ്ങളെ അബലകളാക്കി മാറ്റുമ്പോള്‍
എന്‍  പെണ്മക്കളെ ഞാന്‍ ഇനിയാരിലേല്പിക്കും

അറിയില്ലെനിക്കീ കപട സംസ്കാര സമ്പന്നത
അറിയില്ലെനിക്കീ രതി രീതിശാസ്ത്രവും

നിപതിക്കുമീ  ജനതയുടെ  ചെയ്തികള്‍
ഇനിയുമെന്നെയെങ്ങിനെ നിദ്രാലുവാക്കും

*****

Monday, July 11, 2011

വിദേശി



വിശപ്പിന്‍റെ വിളിയറിഞ്ഞു ഈ വിദൂര വഴിയില്‍
വിരഹത്തെ വിനോദമക്കിയ  വിദേശിയാണ് ഞാന്‍

വികാരങ്ങള്‍ക്ക് വിലങ്ങിട്ട നാളുകളില്‍
വിരഹത്തിന് വിത്തുപാകിയവരെ ഞാന്‍ ശപിച്ചു

പ്രഷറും പ്രമേഹവും പ്രണയവുമായ് വന്നെത്തി
പ്രമാണിയാവാന്‍ വന്നു ഒരു പ്രാണിയായ് മാറി ഞാന്‍

മജ്ജയും മാസവും ഉരുകി ഒലിച്ചിട്ടും
മരുപ്പച്ചയായ്‌ ജീവിതം വീണ്ടും തുടരുന്നു

പ്രാണനായ്‌ കരുതി ഞാന്‍ പോറ്റിയ മക്കളും
പ്രനേശ്വരിയെന്നു ഞാന്‍ വിളിച്ച എന്‍ പങ്കാളിയും

പ്രായമായെന്നോതി എന്നെ ആട്ടിയകറ്റുമ്പോള്‍
വിരഹം  വിനോദമാക്കി ഞാന്‍ പ്രവാസം തുടരുന്നു


Thursday, July 7, 2011

അമ്മ






അമ്മേ നീയാണെന്‍ സര്‍വ്വവും
നീ യാണീ ആയുരാരോഗ്യത്തിന്‍ പിന്നിലെ രഹസ്യവും

ബീജമായ്‌ ഭ്രൂണമായ്‌ തുടിക്കുന്ന ജീവനായ്‌ നിന്‍ വയറ്റില്‍
നിലക്കാത്ത നിലവിളിയായ്‌ നിന്നുദരത്തില്‍ നിന്നുയിര്കൊണ്ടു ഞാന്‍

തലോടി ത്താരാട്ടു പാടിയെന്നെ യുറക്കി നീയെന്നും
തളിര്‍ത്തു തിമര്‍ത്തൊരു തടിയായ്‌ നിവര്‍ന്നു നില്‍ക്കുന്നു ഞാന്‍

മൂത്ത് നരച്ച നീ എനിക്കിന്നു മുത്തായ് മാറിടും
നിന്‍ ചെപ്പില്‍ നാളേക്കു ഞാനൊരു സ്വര്‍ഗ്ഗം പണിതിടും

നിന്‍ കണ്ണു നീരെന്നിലൊരു നീറ്റലായ് തീര്‍ന്നിടും
എന്നുമത് തീരാത്ത ദൈവ കൊപത്തിനിടവരുത്തിടും

മറക്കില്ല വെറുക്കില്ല പുറത്തെറിയില്ല നിന്നെ ഞാന്‍
നിന്‍ മാറത്തെ ധമനികളില്‍ എന്നധരത്തിന്‍ അടയാളം നീ വഹിക്കുവോളം


*നിരാലംബരായ എന്റെ അമ്മമാര്‍ക്ക് വേണ്ടി*

Saturday, June 18, 2011

സ്വാതന്ത്ര്യം


നിരത്തില്‍ നിണങ്ങളുടെ നീര്‍ച്ചാലുകള്‍
ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങളാല്‍ വിക്രതമായ ചുമരുകള്‍

ഒലിവുമരച്ചില്ലകളില്‍ നിന്നും ഇറ്റിവീഴുന്ന നിണം കലര്‍ന്ന ജലകണങ്ങള്‍
ഒലിച്ചൊഴുകിയ  നെയലിന്റെ ഓളങ്ങളില്‍ തിരയൊഴിഞ്ഞ തോക്കിന്‍ കുഴലുകള്‍
 യൂഫ്രട്ടീസിന്‍റെ തീരത്തടിഞ്ഞ വിരല്‍ ചൂണ്ടിയ കരങ്ങള്‍

കാര്‍മേഘങ്ങള്‍ക്ക് വെടിയേറ്റ മുറിപ്പാടുകള്‍
പടിഞ്ഞാറ് നിന്നും വന്ന കാറ്റിനു പാതി വെന്ത മാംസത്തിന്റെ ഗന്ധം
നിശബ്ദ വിപ്ലവങ്ങല്‍ക്കിടയിലും നിരാലംബരില്‍ നിന്നുയര്‍ന്ന നിലവിളികള്‍

ഏദന്‍റെ ഏടുകളില്‍ സ്വാതന്ത്ര്യത്തിന്‍ രക്ത ലിപികള്‍
സിറിയയുടെ സിരകളില്‍ കലര്‍ന്ന വിപ്ലവ  വികാരങ്ങള്‍
ലിബിയയുടെ ധമനികളില്‍ നിറഞ്ഞുനിന്ന വിമോചനത്തിന്‍ പടഹധ്വനികള്‍

മാറില്‍ മരണത്തെ ഒളിപ്പിച്ചു സ്വാതന്ത്ര്യത്തെ മാടിവിളിക്കുന്ന മദ്ധ്യപൌരസത്യ ദേശം

Sunday, June 12, 2011

ഹുസൈന്‍ പിക്കാസോ



ചായം കലക്കി ചുമര്‍ തേടിയിറങ്ങിയ
ചകിത ചിത്രകാരന്‍
വിവാദങ്ങള്‍ ചികഞ്ഞവര്‍ക്ക് ചീന്തിയെറിയുവാന്‍
കാന്‍വാസുകളില്‍ കനലൊളിപ്പിച്ചവന്‍
സുന്ദരം ഈ തരളിത മനമില്‍ വിരിയും സൂനകുസുമങ്ങള്‍
സുതാര്യം  ലളിതം നിര്‍വികാര നിലപാടുകള്‍
രുമ്ര സുനയന തരുണികളിലുടക്കിയ വരകള്‍
രുദ്ര പരിവാരാഗ്നിയില്‍ തട്ടകം നഷ്ടപെട്ടവന്‍
ചിതറിയ  ചില്ലുകളില്‍ മുഖം മിനുക്കുമ്പോഴും
ചിതലരിച്ച ചില്ലകളിലിരുന്ന്  സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി
ബാല്യവും കൌമാരവും വാര്‍ദ്ധക്യത്തിലോളിപ്പിച്
ഭയ വിഹ്വലതകളുടെ ഋതുവും ഗ്രീഷ്മവും ചാടിക്കടന്ന് 
മരുഭൂവില്‍ ലയിച്ച  ഭാരതത്തിന്‍റെ സ്വന്തം പിക്കാസോ..........
 * ........................... ആദരാഞ്ജലികള്‍............................*



Sunday, June 5, 2011

അഹങ്കാരി

അഹമഹമികയാമഹങ്കാരമലങ്കിതം
അതിമാനോഹരനെന്ന ദുരഭിമാന സ്വരൂപം

ഭോഗ ഭോജനവുമായ്‌ ബോറടിക്കുമൊരു ജന്മം
ഭാഗിച്ചെടുത്ത  ഭാവിയെ ഭാസുരമാക്കുവാന്‍ ഭഗീര യത്നം

മിനുക്കിയെടുക്കുവാന്‍ ഒരുംബെട്ടിറങ്ങിയ
മെരുക്കിയാലോതുങ്ങാത്ത തന്നിഷ്ട സ്രഷ്ടി

ഉള്ളിന്റെയുള്ളില്‍ കുടുസ്സായൊരു ചെറു മുറി
തളച്ചിട്ടു ഞാനതില്‍ സമയത്തെ പലകുറി

മരിക്കില്ല എന്നാണോ വിചാരം  മനസ്സുള്ളില്‍
ഇരിക്കില്ല ദുര്‍ഗന്ദം വമിക്കാതെ രണ്ടു നാള്‍



Wednesday, June 1, 2011

പുലരി


പുതുമയില്ലാത്ത പുലരികളില്‍
പതിവുതെറ്റാത്ത പകലുകളില്‍
പണിയെടുക്കുന്നു ഞാന്‍ പഥിതനായി


കാതങ്ങള്‍ നീണ്ടു പോയ പാതകളില്‍
പാതി കൊഴിഞ്ഞരെന്‍ ആയുസ്സുമായ്‌
പാതിരാവായ എന്‍ സ്വപ്നങ്ങളെ
പാതുകമില്ലാത്ത പാഥങ്ങളാല്‍
പകലുകളാക്കുവാന്‍ വിയര്‍ത്തിടുന്നു ഞാന്‍

നിവര്‍ത്തിയില്ലാ നിവര്‍ന്നു നില്‍കാന്‍
നിനക്കാതെ വന്ന ഈ നിസ്വാര്‍ത്ഥതയില്‍
നടുവൊടിഞ്ഞോരീ ജന്മത്തിലും
നാലണ പോലുമില്ലിനി നീക്കി വക്കാന്‍

Monday, May 30, 2011

കേശം തിരുകേശം





വീഥികള്‍  നിറഞാടുന്ന
ശുഭ്ര വസ്ത്ര മകുട ധാരികള്‍
ദിശയറിയാതെ ഉയരുന്ന മുഷ്ടികള്‍
മുടിയല്ലിത് തിരുകേശമേന്നലറുന്ന വീചികള്‍
ക്ലിക്കിയാല്‍ തെളിവിന്റെ  എല്‍സിഡി ക്ലിപ്പുകള്‍
ആവേശത്തിരയില്‍ നിന്നുയരുന്ന തക്ബീറുകള്‍
സനദില്ലാത്ത മുടി തിരുകേശമല്ലെന്ന് ചിലര്‍
വിതറുന്നു ഒരറബിയുടെ കത്തിന്റെ കോപ്പികള്‍
കവലകള്‍ തെരുവുകള്‍ മെയിലുകള്‍ മെസ്സേജുകള്‍
സര്‍വം  തകര്‍ത്താടുമീ തിരു കേശ വിവാദങ്ങള്‍
പണത്തിനായ്‌  പണ്ടിതര്‍  പലയടവും പയറ്റുമ്പോള്‍
പണിയില്ലാത്തപാമരര്‍ പിന്നിലലഞ്ഞു വിയര്‍ക്കുന്നു
വിവേകം വിവരത്തിനന്യമാം വിഗ്നം
വികാര വിക്ഷുബ്ദം ഈ ഫണ്ടിത കൂട്ടം

,,,,,,,,,,,,കേശമല്ല  കേശവാ കീശയാണ് പ്രശ്നം,,,,,,,,,,,,,,,,,,,



Thursday, May 26, 2011

നിസ്സഹായര്‍

വിലാപ വിഹ്വല  വികാര വിഹാര വീഥികള്‍
വിപത്തായ്‌  വിചാരധാര  വികല ചിന്തകള്‍
കലാപ കലുഷിതം കറുത്ത കരാള രാത്രികള്‍
തുണിച്ചുറ്റിയ കവറില്‍ തുന്നിക്കെട്ടിയ കരിക്കട്ടകള്‍
പിളര്‍ന്ന ഉദരങ്ങളില്‍ തുറിച്ചു നില്‍കുന്ന ഭ്രൂണങ്ങള്‍
പകച്ചു നില്‍കുന്ന പകലുകള്‍ നിഴലില്ലാത്ത നിലാവുകള്‍
നിലയില്ലാത്ത കയങ്ങളില്‍ ആണ്ടുപോയ പച്ച പ്പാവങ്ങള്‍\
തുരുത്തില്ല തുണയില്ല നിസ്സഹായര്‍

Wednesday, May 25, 2011

ആര്‍ദ്രം

 പെയ്തൊഴിയാത്ത കാര്‍ മേഘ മായ്‌ നിന്‍ മുഖം
തുളുമ്പാന്‍ വെമ്പി നിന്‍ ഇമകള്‍
വിതുമ്പുന്ന അധരങ്ങളില്‍ വിടരുന്ന നൊമ്പരം
പതറിയ കാലനക്കങ്ങളില്‍ പതിയിരിക്കുന്ന വിഷാദം
അലസമായ് തള്ളി നീക്കുമീ ജീവിതം ആര്ദ്രമായ്‌ നീ ഇതാര്‍ക്കുവേണ്ടി






Recent Post