ചായം കലക്കി ചുമര്‍ തേടിയിറങ്ങിയ
ചകിത ചിത്രകാരന്‍
വിവാദങ്ങള്‍ ചികഞ്ഞവര്‍ക്ക് ചീന്തിയെറിയുവാന്‍
കാന്‍വാസുകളില്‍ കനലൊളിപ്പിച്ചവന്‍
സുന്ദരം ഈ തരളിത മനമില്‍ വിരിയും സൂനകുസുമങ്ങള്‍
സുതാര്യം ലളിതം നിര്‍വികാര നിലപാടുകള്‍
രുമ്ര സുനയന തരുണികളിലുടക്കിയ വരകള്‍
രുദ്ര പരിവാരാഗ്നിയില്‍ തട്ടകം നഷ്ടപെട്ടവന്‍
ചിതറിയ ചില്ലുകളില്‍ മുഖം മിനുക്കുമ്പോഴും
ചിതലരിച്ച ചില്ലകളിലിരുന്ന് സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി
ബാല്യവും കൌമാരവും വാര്‍ദ്ധക്യത്തിലോളിപ്പിച്
ഭയ വിഹ്വലതകളുടെ ഋതുവും ഗ്രീഷ്മവും ചാടിക്കടന്ന്
മരുഭൂവില്‍ ലയിച്ച ഭാരതത്തിന്‍റെ സ്വന്തം പിക്കാസോ..........
* ........................... ആദരാഞ്ജലികള്‍............................*
2 അഭിപ്രായ(ങ്ങള്‍):
എന്റെ തമ്പുരാനെ..
എവിടുന്നാ ഈ മലയാളം??
ഇതൊക്കെ ഒള്ളതാന്നോ മുദ്രേ..
## please remove your code verification..
(in comment settings)
ആദരാഞ്ജലികള്‍.
Post a Comment
നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്