പുതുമയില്ലാത്ത പുലരികളില്‍
പതിവുതെറ്റാത്ത പകലുകളില്‍
പണിയെടുക്കുന്നു ഞാന്‍ പഥിതനായി
കാതങ്ങള്‍ നീണ്ടു പോയ പാതകളില്‍
പാതി കൊഴിഞ്ഞരെന് ആയുസ്സുമായ്
പാതിരാവായ എന്‍ സ്വപ്നങ്ങളെ
പാതുകമില്ലാത്ത പാഥങ്ങളാല്
പകലുകളാക്കുവാന് വിയര്ത്തിടുന്നു ഞാന്‍
നിവര്‍ത്തിയില്ലാ നിവര്‍ന്നു നില്കാന്
നിനക്കാതെ വന്ന ഈ നിസ്വാര്‍ത്ഥതയില്‍
നടുവൊടിഞ്ഞോരീ ജന്മത്തിലും
നാലണ പോലുമില്ലിനി നീക്കി വക്കാന്‍
1 അഭിപ്രായ(ങ്ങള്):
"പാതുകമില്ലാത്ത പാഥങ്ങളാല്"
അക്ഷര തീറ്റു തിരുത്തുമല്ലോ .. അര്‍ത്ഥ വ്യത്യാസം വന്നേക്കും എന്ന് ഭയക്കുന്നു
Post a Comment
നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്