നിരത്തില്‍ നിണങ്ങളുടെ നീര്‍ച്ചാലുകള്‍
ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങളാല്‍ വിക്രതമായ ചുമരുകള്‍
ഒലിവുമരച്ചില്ലകളില് നിന്നും ഇറ്റിവീഴുന്ന നിണം കലര്‍ന്ന ജലകണങ്ങള്‍
ഒലിച്ചൊഴുകിയ നെയലിന്റെ ഓളങ്ങളില്‍ തിരയൊഴിഞ്ഞ തോക്കിന് കുഴലുകള്‍
യൂഫ്രട്ടീസിന്റെ തീരത്തടിഞ്ഞ വിരല്‍ ചൂണ്ടിയ കരങ്ങള്‍
കാര്മേഘങ്ങള്ക്ക് വെടിയേറ്റ മുറിപ്പാടുകള്‍
പടിഞ്ഞാറ് നിന്നും വന്ന കാറ്റിനു പാതി വെന്ത മാംസത്തിന്റെ ഗന്ധം
നിശബ്ദ വിപ്ലവങ്ങല്ക്കിടയിലും നിരാലംബരില്‍ നിന്നുയര്‍ന്ന നിലവിളികള്‍
ഏദന്റെ ഏടുകളില്‍ സ്വാതന്ത്ര്യത്തിന് രക്ത ലിപികള്‍
സിറിയയുടെ സിരകളില്‍ കലര്‍ന്ന വിപ്ലവ വികാരങ്ങള്‍
ലിബിയയുടെ ധമനികളില്‍ നിറഞ്ഞുനിന്ന വിമോചനത്തിന് പടഹധ്വനികള്‍
മാറില്‍ മരണത്തെ ഒളിപ്പിച്ചു സ്വാതന്ത്ര്യത്തെ മാടിവിളിക്കുന്ന മദ്ധ്യപൌരസത്യ ദേശം
3 അഭിപ്രായ(ങ്ങള്):
അക്ഷരത്തെറ്റൊക്കെ കുറക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കുക
വിപ്ലാവാഭിവാദ്യങ്ങള്‍ ...
കൊള്ളാം ,മനോഹരമായിരിക്കുന്നു
Post a Comment
നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്