Tuesday, July 19, 2011

ഞെട്ടറ്റ മുല്ലകള്‍മോഹ  വാല്‍സല്യങ്ങളില്‍ മയങ്ങിയ ബാല്യങ്ങളെ
മൊട്ടിലേ ഞെട്ടറുത്ത്‌ വിറ്റവരല്ലേ നിങ്ങള്‍

ചതിയില്‍  ചതച്ചരച്ച ചകിത കൌമാരങ്ങളെ
ചാപല്യം  ചാരമാക്കി മാറ്റിയ കോലങ്ങളാക്കിയില്ലേ

കലാലയത്തിലെ ശീല്‍കാരങ്ങള്‍ക്കടിയില്‍
ശിലകളായ്‌ അമരുമ്പോള്‍
ശീലമായ്‌ മാറി നിങ്ങള്‍ക്കീ  ചുടു നിശ്വാസങ്ങള്‍
ഇരുട്ടില്‍ ആളനക്കമുള്ള കടത്തിണ്ണകളെപ്പോലെ

വിഭ്രാംജിത വികാരങ്ങളുടെ ഉന്മാദങ്ങളാല്‍
കാടത്തം  കാവല്‍ക്കാരെ കശ്മലന്‍മാരാക്കി

ചാരിത്ര്യത്തിനു വിലപറയാന്‍ മാതൃത്വം നിരത്തിലിറങ്ങുമ്പോള്‍
ചാരിനിന്ന് തുകയെണ്ണാന്‍ പിതൃത്വം തിടുക്കം കൂട്ടുന്നു

ആറും അറുപതും പറവൂരും വരെ
അറുതിയില്ലാത്ത രതികളുടെ പൊറുതികേടായ്‌ മാറുന്നു

ആശ്രമവും ആതുരാലയവും പീഡകരുടെ ആവര്ത്തനകേന്ദ്രങ്ങളാകുമ്പോള്‍
ആര്‍ത്തവം തുടങ്ങാത്ത മാടുകളെ  അറവുകാര്‍തേടിക്കറങ്ങുന്നു

അഭയം കൊടുത്തവര്‍ നിങ്ങളെ അബലകളാക്കി മാറ്റുമ്പോള്‍
എന്‍  പെണ്മക്കളെ ഞാന്‍ ഇനിയാരിലേല്പിക്കും

അറിയില്ലെനിക്കീ കപട സംസ്കാര സമ്പന്നത
അറിയില്ലെനിക്കീ രതി രീതിശാസ്ത്രവും

നിപതിക്കുമീ  ജനതയുടെ  ചെയ്തികള്‍
ഇനിയുമെന്നെയെങ്ങിനെ നിദ്രാലുവാക്കും

*****

15 അഭിപ്രായ(ങ്ങള്‍):

ആചാര്യന്‍ said...

സമൂഹത്തിലെ അനീതികള്‍ക്കെതിരെ ..കഥയും ,കവിതയും ലേഖനങ്ങളും ..ഇനിയും ഇനിയും ഉണ്ടാവട്ടെ ...

ajith said...

സമൂഹത്തിന് രോഗം സീരിയസ് ആകുന്നു. ഒരു കഠിനചികിത്സയുടെ ആവശ്യമുണ്ട്. പക്ഷെ ആര് ചെയ്യും....?

ചീരാമുളക് said...

ഈ സമൂഹത്തിന്നാരു മാപ്പു നൽകാൻ?

അഭയം കൊടുത്തവര്‍ നിങ്ങളെ അബലകളാക്കി മാറ്റുമ്പോള്‍
എന്‍ പെണ്മക്കളെ ഞാന്‍ ഇനിയാരിലേല്പിക്കും...

കവിയുടെ ആശങ്ക നമ്മുടെയൊക്കെ സംസ്കാരത്തിലേക്കാണൊരു ചോദ്യചിഹ്നമായി തുളച്ചിറങ്ങുന്നത്.

ഷാജു അത്താണിക്കല്‍ said...

ആറും അറുപതും പറവൂരും വരെ
അറുതിയില്ലാത്ത രതികളുടെ പൊറുതികേടായ്‌ മാറുന്നു

കൊള്ളം തീക്ഷ്ണം
നല്ല വരികള്‍
ആശംസകള്‍

Ashraf Ambalathu said...

കവിത വായിച്ചു ഒരു വിശകലനം നടത്താന്‍ എന്റെ അറിവ് പര്യാപ്തമല്ല. എന്നിരുന്നാലും ആനുകാലിക സംഭവങ്ങള്‍ക്ക് നേരെയുള്ള ചില പ്രയോഗങ്ങള്‍ ഹൃദയ സ്പര്‍ശിയാണ്.
മാത്രത്വം, പിത്രത്വം ( മാതൃത്വം, പിതൃത്വം ) ഇങ്ങനെയാണ് ശരി എന്ന് എനിക്ക് തോന്നുന്നു.

അബ്ദുല്‍ അസീസ്‌ വെള്ളൂരയില്‍ said...

ഇത് വഴി വന്നവര്ക്കല്ലാം നന്ദി

അക്ഷര പിശക് ശ്രദ്ധയില്‍പെടുത്തിയ Ashraf Ambalathu നു പ്രത്യേഗിച്ചും

mad|മാഡ് said...

ബ്ലോഗെഴുതാന്‍ പഠിക്കണം പഠിക്കണം എന്നാ ചിന്തയുമായി ചെന്നെത്തിയത് ഒരു സിംഹത്തിന്റെ മടയില്‍ ആയിരുന്നു. പക്ഷെ താങ്കളുടെ " അഹങ്കാരി,നിസഹായര്‍" തുടങ്ങിയ പോസ്റ്റുകള്‍ വായിച്ചപ്പോള്‍ മനസിലായി ബ്ലോഗു വായിക്കണേല്‍ നാവു വടിച്ച് വരണം എന്ന്.

ashkartholicodu said...

നല്ല വരികള്‍ നല്ല ആശയം ..
അഭിനന്ദനങള്‍

ANSAR ALI said...

പാരായണ സുഖം കുറവെങ്കിലും പ്രമേയം നല്ലത്. .....

Shams said...

കാലികപ്രസക്തിയുള്ള വിഷയം.

കടലാസിലെ പ്രതികരണങ്ങള്‍ കാടന്മാരുടെ കഠിനഹൃദയത്തില്‍ തറക്കാന്‍ മാത്രം കട്ടിയുള്ളതാവട്ടെ!...

കാശിനുവേണ്ടി എന്തും ചെയ്യാനുള്ള കശ്മലന്മാരുടെ കാഴ്ചപ്പാടുകള്‍ എന്ന് അവസാനിക്കും?

mohammedkutty irimbiliyam said...

നന്നായി സുഹൃത്തേ.അഭിനന്ദനങ്ങള്‍...ഇനിയും തെളിയട്ടെ ഈകൂരിരുട്ടില്‍ താങ്കളുടെ അക്ഷര തിരി വെട്ടം ...

ജയിംസ് സണ്ണി പാറ്റൂര്‍ said...

ഇഷ്ടമായി ഈ കവിത

T.U.ASOKAN said...
This comment has been removed by the author.
അഷ്‌റഫ്‌ സല്‍വ said...

ഈ കാടന്‍ ചെന്നായ്ക്കളില്‍ നിന്ന് രക്ഷ നേടി ഭയമേതുമില്ലാതെ നമ്മുടെ മക്കള്‍ക്ക് നടക്കാന്‍ കഴിയില്ലേ ?
പഴയ നാട്ടു നന്മകളെ തിരിച്ചു പിടിക്കാന്‍ നമുക്കൊന്നായി പരിശ്രമിച്ചു കൂടെ ?

anees puttekkad said...

അഭയം കൊടുത്തവര്‍ നിങ്ങളെ അബലകളാക്കി മാറ്റുമ്പോള്‍
എന്‍ പെണ്മക്കളെ ഞാന്‍ ഇനിയാരിലേല്പിക്കും

ഈ കലഘട്ടത്തില്‍ ജീവിക്കുന്ന ഓരോ പിതാവിന്‍റെയും മാതാവിന്റെയും മനസാണ് ...... ഇത്

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post