Saturday, June 18, 2011

സ്വാതന്ത്ര്യം


നിരത്തില്‍ നിണങ്ങളുടെ നീര്‍ച്ചാലുകള്‍
ചിതറിത്തെറിച്ച മാംസക്കഷ്ണങ്ങളാല്‍ വിക്രതമായ ചുമരുകള്‍

ഒലിവുമരച്ചില്ലകളില്‍ നിന്നും ഇറ്റിവീഴുന്ന നിണം കലര്‍ന്ന ജലകണങ്ങള്‍
ഒലിച്ചൊഴുകിയ  നെയലിന്റെ ഓളങ്ങളില്‍ തിരയൊഴിഞ്ഞ തോക്കിന്‍ കുഴലുകള്‍
 യൂഫ്രട്ടീസിന്‍റെ തീരത്തടിഞ്ഞ വിരല്‍ ചൂണ്ടിയ കരങ്ങള്‍

കാര്‍മേഘങ്ങള്‍ക്ക് വെടിയേറ്റ മുറിപ്പാടുകള്‍
പടിഞ്ഞാറ് നിന്നും വന്ന കാറ്റിനു പാതി വെന്ത മാംസത്തിന്റെ ഗന്ധം
നിശബ്ദ വിപ്ലവങ്ങല്‍ക്കിടയിലും നിരാലംബരില്‍ നിന്നുയര്‍ന്ന നിലവിളികള്‍

ഏദന്‍റെ ഏടുകളില്‍ സ്വാതന്ത്ര്യത്തിന്‍ രക്ത ലിപികള്‍
സിറിയയുടെ സിരകളില്‍ കലര്‍ന്ന വിപ്ലവ  വികാരങ്ങള്‍
ലിബിയയുടെ ധമനികളില്‍ നിറഞ്ഞുനിന്ന വിമോചനത്തിന്‍ പടഹധ്വനികള്‍

മാറില്‍ മരണത്തെ ഒളിപ്പിച്ചു സ്വാതന്ത്ര്യത്തെ മാടിവിളിക്കുന്ന മദ്ധ്യപൌരസത്യ ദേശം

Sunday, June 12, 2011

ഹുസൈന്‍ പിക്കാസോചായം കലക്കി ചുമര്‍ തേടിയിറങ്ങിയ
ചകിത ചിത്രകാരന്‍
വിവാദങ്ങള്‍ ചികഞ്ഞവര്‍ക്ക് ചീന്തിയെറിയുവാന്‍
കാന്‍വാസുകളില്‍ കനലൊളിപ്പിച്ചവന്‍
സുന്ദരം ഈ തരളിത മനമില്‍ വിരിയും സൂനകുസുമങ്ങള്‍
സുതാര്യം  ലളിതം നിര്‍വികാര നിലപാടുകള്‍
രുമ്ര സുനയന തരുണികളിലുടക്കിയ വരകള്‍
രുദ്ര പരിവാരാഗ്നിയില്‍ തട്ടകം നഷ്ടപെട്ടവന്‍
ചിതറിയ  ചില്ലുകളില്‍ മുഖം മിനുക്കുമ്പോഴും
ചിതലരിച്ച ചില്ലകളിലിരുന്ന്  സ്വപ്നങ്ങള്‍ക്ക് നിറം ചാര്‍ത്തി
ബാല്യവും കൌമാരവും വാര്‍ദ്ധക്യത്തിലോളിപ്പിച്
ഭയ വിഹ്വലതകളുടെ ഋതുവും ഗ്രീഷ്മവും ചാടിക്കടന്ന് 
മരുഭൂവില്‍ ലയിച്ച  ഭാരതത്തിന്‍റെ സ്വന്തം പിക്കാസോ..........
 * ........................... ആദരാഞ്ജലികള്‍............................*Sunday, June 5, 2011

അഹങ്കാരി

അഹമഹമികയാമഹങ്കാരമലങ്കിതം
അതിമാനോഹരനെന്ന ദുരഭിമാന സ്വരൂപം

ഭോഗ ഭോജനവുമായ്‌ ബോറടിക്കുമൊരു ജന്മം
ഭാഗിച്ചെടുത്ത  ഭാവിയെ ഭാസുരമാക്കുവാന്‍ ഭഗീര യത്നം

മിനുക്കിയെടുക്കുവാന്‍ ഒരുംബെട്ടിറങ്ങിയ
മെരുക്കിയാലോതുങ്ങാത്ത തന്നിഷ്ട സ്രഷ്ടി

ഉള്ളിന്റെയുള്ളില്‍ കുടുസ്സായൊരു ചെറു മുറി
തളച്ചിട്ടു ഞാനതില്‍ സമയത്തെ പലകുറി

മരിക്കില്ല എന്നാണോ വിചാരം  മനസ്സുള്ളില്‍
ഇരിക്കില്ല ദുര്‍ഗന്ദം വമിക്കാതെ രണ്ടു നാള്‍Wednesday, June 1, 2011

പുലരി


പുതുമയില്ലാത്ത പുലരികളില്‍
പതിവുതെറ്റാത്ത പകലുകളില്‍
പണിയെടുക്കുന്നു ഞാന്‍ പഥിതനായി


കാതങ്ങള്‍ നീണ്ടു പോയ പാതകളില്‍
പാതി കൊഴിഞ്ഞരെന്‍ ആയുസ്സുമായ്‌
പാതിരാവായ എന്‍ സ്വപ്നങ്ങളെ
പാതുകമില്ലാത്ത പാഥങ്ങളാല്‍
പകലുകളാക്കുവാന്‍ വിയര്‍ത്തിടുന്നു ഞാന്‍

നിവര്‍ത്തിയില്ലാ നിവര്‍ന്നു നില്‍കാന്‍
നിനക്കാതെ വന്ന ഈ നിസ്വാര്‍ത്ഥതയില്‍
നടുവൊടിഞ്ഞോരീ ജന്മത്തിലും
നാലണ പോലുമില്ലിനി നീക്കി വക്കാന്‍

Recent Post