Monday, May 30, 2011

കേശം തിരുകേശം





വീഥികള്‍  നിറഞാടുന്ന
ശുഭ്ര വസ്ത്ര മകുട ധാരികള്‍
ദിശയറിയാതെ ഉയരുന്ന മുഷ്ടികള്‍
മുടിയല്ലിത് തിരുകേശമേന്നലറുന്ന വീചികള്‍
ക്ലിക്കിയാല്‍ തെളിവിന്റെ  എല്‍സിഡി ക്ലിപ്പുകള്‍
ആവേശത്തിരയില്‍ നിന്നുയരുന്ന തക്ബീറുകള്‍
സനദില്ലാത്ത മുടി തിരുകേശമല്ലെന്ന് ചിലര്‍
വിതറുന്നു ഒരറബിയുടെ കത്തിന്റെ കോപ്പികള്‍
കവലകള്‍ തെരുവുകള്‍ മെയിലുകള്‍ മെസ്സേജുകള്‍
സര്‍വം  തകര്‍ത്താടുമീ തിരു കേശ വിവാദങ്ങള്‍
പണത്തിനായ്‌  പണ്ടിതര്‍  പലയടവും പയറ്റുമ്പോള്‍
പണിയില്ലാത്തപാമരര്‍ പിന്നിലലഞ്ഞു വിയര്‍ക്കുന്നു
വിവേകം വിവരത്തിനന്യമാം വിഗ്നം
വികാര വിക്ഷുബ്ദം ഈ ഫണ്ടിത കൂട്ടം

,,,,,,,,,,,,കേശമല്ല  കേശവാ കീശയാണ് പ്രശ്നം,,,,,,,,,,,,,,,,,,,



Thursday, May 26, 2011

നിസ്സഹായര്‍

വിലാപ വിഹ്വല  വികാര വിഹാര വീഥികള്‍
വിപത്തായ്‌  വിചാരധാര  വികല ചിന്തകള്‍
കലാപ കലുഷിതം കറുത്ത കരാള രാത്രികള്‍
തുണിച്ചുറ്റിയ കവറില്‍ തുന്നിക്കെട്ടിയ കരിക്കട്ടകള്‍
പിളര്‍ന്ന ഉദരങ്ങളില്‍ തുറിച്ചു നില്‍കുന്ന ഭ്രൂണങ്ങള്‍
പകച്ചു നില്‍കുന്ന പകലുകള്‍ നിഴലില്ലാത്ത നിലാവുകള്‍
നിലയില്ലാത്ത കയങ്ങളില്‍ ആണ്ടുപോയ പച്ച പ്പാവങ്ങള്‍\
തുരുത്തില്ല തുണയില്ല നിസ്സഹായര്‍

Wednesday, May 25, 2011

ആര്‍ദ്രം

 പെയ്തൊഴിയാത്ത കാര്‍ മേഘ മായ്‌ നിന്‍ മുഖം
തുളുമ്പാന്‍ വെമ്പി നിന്‍ ഇമകള്‍
വിതുമ്പുന്ന അധരങ്ങളില്‍ വിടരുന്ന നൊമ്പരം
പതറിയ കാലനക്കങ്ങളില്‍ പതിയിരിക്കുന്ന വിഷാദം
അലസമായ് തള്ളി നീക്കുമീ ജീവിതം ആര്ദ്രമായ്‌ നീ ഇതാര്‍ക്കുവേണ്ടി






Recent Post