Tuesday, July 19, 2011

ഞെട്ടറ്റ മുല്ലകള്‍മോഹ  വാല്‍സല്യങ്ങളില്‍ മയങ്ങിയ ബാല്യങ്ങളെ
മൊട്ടിലേ ഞെട്ടറുത്ത്‌ വിറ്റവരല്ലേ നിങ്ങള്‍

ചതിയില്‍  ചതച്ചരച്ച ചകിത കൌമാരങ്ങളെ
ചാപല്യം  ചാരമാക്കി മാറ്റിയ കോലങ്ങളാക്കിയില്ലേ

കലാലയത്തിലെ ശീല്‍കാരങ്ങള്‍ക്കടിയില്‍
ശിലകളായ്‌ അമരുമ്പോള്‍
ശീലമായ്‌ മാറി നിങ്ങള്‍ക്കീ  ചുടു നിശ്വാസങ്ങള്‍
ഇരുട്ടില്‍ ആളനക്കമുള്ള കടത്തിണ്ണകളെപ്പോലെ

വിഭ്രാംജിത വികാരങ്ങളുടെ ഉന്മാദങ്ങളാല്‍
കാടത്തം  കാവല്‍ക്കാരെ കശ്മലന്‍മാരാക്കി

ചാരിത്ര്യത്തിനു വിലപറയാന്‍ മാതൃത്വം നിരത്തിലിറങ്ങുമ്പോള്‍
ചാരിനിന്ന് തുകയെണ്ണാന്‍ പിതൃത്വം തിടുക്കം കൂട്ടുന്നു

ആറും അറുപതും പറവൂരും വരെ
അറുതിയില്ലാത്ത രതികളുടെ പൊറുതികേടായ്‌ മാറുന്നു

ആശ്രമവും ആതുരാലയവും പീഡകരുടെ ആവര്ത്തനകേന്ദ്രങ്ങളാകുമ്പോള്‍
ആര്‍ത്തവം തുടങ്ങാത്ത മാടുകളെ  അറവുകാര്‍തേടിക്കറങ്ങുന്നു

അഭയം കൊടുത്തവര്‍ നിങ്ങളെ അബലകളാക്കി മാറ്റുമ്പോള്‍
എന്‍  പെണ്മക്കളെ ഞാന്‍ ഇനിയാരിലേല്പിക്കും

അറിയില്ലെനിക്കീ കപട സംസ്കാര സമ്പന്നത
അറിയില്ലെനിക്കീ രതി രീതിശാസ്ത്രവും

നിപതിക്കുമീ  ജനതയുടെ  ചെയ്തികള്‍
ഇനിയുമെന്നെയെങ്ങിനെ നിദ്രാലുവാക്കും

*****

Monday, July 11, 2011

വിദേശിവിശപ്പിന്‍റെ വിളിയറിഞ്ഞു ഈ വിദൂര വഴിയില്‍
വിരഹത്തെ വിനോദമക്കിയ  വിദേശിയാണ് ഞാന്‍

വികാരങ്ങള്‍ക്ക് വിലങ്ങിട്ട നാളുകളില്‍
വിരഹത്തിന് വിത്തുപാകിയവരെ ഞാന്‍ ശപിച്ചു

പ്രഷറും പ്രമേഹവും പ്രണയവുമായ് വന്നെത്തി
പ്രമാണിയാവാന്‍ വന്നു ഒരു പ്രാണിയായ് മാറി ഞാന്‍

മജ്ജയും മാസവും ഉരുകി ഒലിച്ചിട്ടും
മരുപ്പച്ചയായ്‌ ജീവിതം വീണ്ടും തുടരുന്നു

പ്രാണനായ്‌ കരുതി ഞാന്‍ പോറ്റിയ മക്കളും
പ്രനേശ്വരിയെന്നു ഞാന്‍ വിളിച്ച എന്‍ പങ്കാളിയും

പ്രായമായെന്നോതി എന്നെ ആട്ടിയകറ്റുമ്പോള്‍
വിരഹം  വിനോദമാക്കി ഞാന്‍ പ്രവാസം തുടരുന്നു


Thursday, July 7, 2011

അമ്മ


അമ്മേ നീയാണെന്‍ സര്‍വ്വവും
നീ യാണീ ആയുരാരോഗ്യത്തിന്‍ പിന്നിലെ രഹസ്യവും

ബീജമായ്‌ ഭ്രൂണമായ്‌ തുടിക്കുന്ന ജീവനായ്‌ നിന്‍ വയറ്റില്‍
നിലക്കാത്ത നിലവിളിയായ്‌ നിന്നുദരത്തില്‍ നിന്നുയിര്കൊണ്ടു ഞാന്‍

തലോടി ത്താരാട്ടു പാടിയെന്നെ യുറക്കി നീയെന്നും
തളിര്‍ത്തു തിമര്‍ത്തൊരു തടിയായ്‌ നിവര്‍ന്നു നില്‍ക്കുന്നു ഞാന്‍

മൂത്ത് നരച്ച നീ എനിക്കിന്നു മുത്തായ് മാറിടും
നിന്‍ ചെപ്പില്‍ നാളേക്കു ഞാനൊരു സ്വര്‍ഗ്ഗം പണിതിടും

നിന്‍ കണ്ണു നീരെന്നിലൊരു നീറ്റലായ് തീര്‍ന്നിടും
എന്നുമത് തീരാത്ത ദൈവ കൊപത്തിനിടവരുത്തിടും

മറക്കില്ല വെറുക്കില്ല പുറത്തെറിയില്ല നിന്നെ ഞാന്‍
നിന്‍ മാറത്തെ ധമനികളില്‍ എന്നധരത്തിന്‍ അടയാളം നീ വഹിക്കുവോളം


*നിരാലംബരായ എന്റെ അമ്മമാര്‍ക്ക് വേണ്ടി*

Recent Post