Sunday, June 5, 2011

അഹങ്കാരി

അഹമഹമികയാമഹങ്കാരമലങ്കിതം
അതിമാനോഹരനെന്ന ദുരഭിമാന സ്വരൂപം

ഭോഗ ഭോജനവുമായ്‌ ബോറടിക്കുമൊരു ജന്മം
ഭാഗിച്ചെടുത്ത  ഭാവിയെ ഭാസുരമാക്കുവാന്‍ ഭഗീര യത്നം

മിനുക്കിയെടുക്കുവാന്‍ ഒരുംബെട്ടിറങ്ങിയ
മെരുക്കിയാലോതുങ്ങാത്ത തന്നിഷ്ട സ്രഷ്ടി

ഉള്ളിന്റെയുള്ളില്‍ കുടുസ്സായൊരു ചെറു മുറി
തളച്ചിട്ടു ഞാനതില്‍ സമയത്തെ പലകുറി

മരിക്കില്ല എന്നാണോ വിചാരം  മനസ്സുള്ളില്‍
ഇരിക്കില്ല ദുര്‍ഗന്ദം വമിക്കാതെ രണ്ടു നാള്‍



7 അഭിപ്രായ(ങ്ങള്‍):

ഷൈജു.എ.എച്ച് said...

നല്ല വരികളാല്‍ മനോഹരമായി തീര്‍ത്ത കവിത.
മനുഷ്യന്റെ നന്മയെ കൊല്ലുന്ന ഒരു വികാരം..അഹങ്കാരം.
ഭാവുകങ്ങള്‍ നേരുന്നു..സസ്നേഹം..

www.ettavattam.blogspot.com

രഞ്ജിത്ത് കണ്ണൻകാട്ടിൽ said...

മെരുക്കിയാലോരുങ്ങാത്ത അതോ മെരുക്കിയാലൊതുങ്ങാത്ത എന്നാണോ...?
‘ഉള്ളിന്റെയുള്ളില്‍ കുടുസ്സായൊരു ചെറു മുറി
തളച്ചിട്ടു ഞാനെന്‍ സമയത്തെ പലകുറി‘
ചെറുമുറിയാണോ ചെറുമുറിയിലാണോ...?

അക്ഷരത്തെറ്റുകള്‍ പരിഹരിയ്ക്കുമല്ലോ...
നല്ല കവിതയ്ക്കും കവിയ്ക്കും ഭാവുകങ്ങള്‍...

Sha said...

nannayirikkunnu.. bavukangal...

Manoraj said...

വരികളില്‍ പ്രാസമോ മറ്റോ കൊണ്ടുവരാനുള്ള ശ്രമത്തില്‍ ചിലയിടങ്ങള്‍ കൈവിട്ടുവോ എന്ന് തോന്നി. പിന്നെ ഇത്ര പോലും എഴുതാന്‍ അറിയാത്ത കൊണ്ട് അത് വിട്ടു. പക്ഷെ ഒന്ന് ഉണ്ട്. അക്ഷരതെറ്റുകള്‍. അത് തിരുത്തുക.. ആദ്യമായാണ് ഇവിടെ.. ഇനിയും കറങ്ങി തിരിഞ്ഞ് എത്താം.

അസീസ്‌ said...

എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി

Unknown said...

മരിക്കില്ല എന്നാണോ വിചാരം മനസ്സുള്ളില്‍
ഇരിക്കില്ല ദുര്‍ഗന്ദം വമിക്കാതെ രണ്ടു നാള്‍

അഷ്‌റഫ്‌ സല്‍വ said...

ഒരു മാപ്പിള പാട്ടിന്റെ ഇശല്‍ .....

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post