Thursday, July 7, 2011

അമ്മ






അമ്മേ നീയാണെന്‍ സര്‍വ്വവും
നീ യാണീ ആയുരാരോഗ്യത്തിന്‍ പിന്നിലെ രഹസ്യവും

ബീജമായ്‌ ഭ്രൂണമായ്‌ തുടിക്കുന്ന ജീവനായ്‌ നിന്‍ വയറ്റില്‍
നിലക്കാത്ത നിലവിളിയായ്‌ നിന്നുദരത്തില്‍ നിന്നുയിര്കൊണ്ടു ഞാന്‍

തലോടി ത്താരാട്ടു പാടിയെന്നെ യുറക്കി നീയെന്നും
തളിര്‍ത്തു തിമര്‍ത്തൊരു തടിയായ്‌ നിവര്‍ന്നു നില്‍ക്കുന്നു ഞാന്‍

മൂത്ത് നരച്ച നീ എനിക്കിന്നു മുത്തായ് മാറിടും
നിന്‍ ചെപ്പില്‍ നാളേക്കു ഞാനൊരു സ്വര്‍ഗ്ഗം പണിതിടും

നിന്‍ കണ്ണു നീരെന്നിലൊരു നീറ്റലായ് തീര്‍ന്നിടും
എന്നുമത് തീരാത്ത ദൈവ കൊപത്തിനിടവരുത്തിടും

മറക്കില്ല വെറുക്കില്ല പുറത്തെറിയില്ല നിന്നെ ഞാന്‍
നിന്‍ മാറത്തെ ധമനികളില്‍ എന്നധരത്തിന്‍ അടയാളം നീ വഹിക്കുവോളം


*നിരാലംബരായ എന്റെ അമ്മമാര്‍ക്ക് വേണ്ടി*

5 അഭിപ്രായ(ങ്ങള്‍):

വിധു ചോപ്ര said...

1

റഫീക്ക് പൊന്നാനി said...

മറക്കില്ല വെറുക്കില്ല പുറത്തെറിയില്ല നിന്നെ ഞാന്‍
നിന്‍ മാറത്തെ ധമനികളില്‍ എന്നധരത്തിന്‍ അടയാളം നീ വഹിക്കുവോളം

good

കൊമ്പന്‍ said...

മറക്കില്ല വെറുക്കില്ല അമ്മ എന്നാ മഹത്വത്തെ

Mizhiyoram said...

ഈ ഹൃദയ സ്പര്‍ശിയായ വരികള്‍ക്ക് ആശംസ നേരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വൃദ്ധസദനങ്ങള്‍ ഉള്ളത് കേരളത്തിലാണ് എന്ന യാഥാര്‍ത്ഥ്യം അല്പം അത്ഭുതത്തോടെ യാണെങ്കിലും, നമ്മള്‍ ഉള്‍കൊണ്ടേ മതിയാവൂ.
സമയം കിട്ടുമ്പോള്‍ ഇതിലൊന്ന് ക്ലിക്കണേ
"മഹത്വം ഈ മാതൃത്വം" എന്ന എന്‍റെ ഈ ചെറിയ ബ്ലോഗില്‍.

അഷ്‌റഫ്‌ സല്‍വ said...

അമ്മ -അക്ഷരങ്ങള്‍ കൊണ്ട് വര്‍ണ്ണിക്കാന്‍ കഴിയാത്ത പദം.

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post