Monday, July 11, 2011

വിദേശി



വിശപ്പിന്‍റെ വിളിയറിഞ്ഞു ഈ വിദൂര വഴിയില്‍
വിരഹത്തെ വിനോദമക്കിയ  വിദേശിയാണ് ഞാന്‍

വികാരങ്ങള്‍ക്ക് വിലങ്ങിട്ട നാളുകളില്‍
വിരഹത്തിന് വിത്തുപാകിയവരെ ഞാന്‍ ശപിച്ചു

പ്രഷറും പ്രമേഹവും പ്രണയവുമായ് വന്നെത്തി
പ്രമാണിയാവാന്‍ വന്നു ഒരു പ്രാണിയായ് മാറി ഞാന്‍

മജ്ജയും മാസവും ഉരുകി ഒലിച്ചിട്ടും
മരുപ്പച്ചയായ്‌ ജീവിതം വീണ്ടും തുടരുന്നു

പ്രാണനായ്‌ കരുതി ഞാന്‍ പോറ്റിയ മക്കളും
പ്രനേശ്വരിയെന്നു ഞാന്‍ വിളിച്ച എന്‍ പങ്കാളിയും

പ്രായമായെന്നോതി എന്നെ ആട്ടിയകറ്റുമ്പോള്‍
വിരഹം  വിനോദമാക്കി ഞാന്‍ പ്രവാസം തുടരുന്നു


20 അഭിപ്രായ(ങ്ങള്‍):

Anonymous said...

valare arthavatthaaya kavita kooduthal nalla puthiya rajanakal pratheekshikkunnu vijayaashamsakal

നൂറുദീന്‍ പി. കെ. said...

പ്രവാസത്തിലെ പ്രശ്നങ്ങള്‍ക്കെല്ലാം....
പ്രതിഫലമായി കിട്ടിയേക്കാം.....

വിരഹമില്ലാതെ വിഷമമില്ലാതെ..
വിദൂരമല്ലാത്ത വിജയങ്ങള്‍...
$$$$$
താംഗളുടെ വരികള്‍ വളരെയധികം ഇഷ്ടപ്പെട്ടു.. ഇനിയും പോസ്റ്റുകള്‍ക്കായി കാത്തിരിക്കുന്നു...എല്ലാവിധ ആശംസകളും നേരുന്നു...

MOIDEEN ANGADIMUGAR said...

കവിത കൊള്ളാം, പ്രവാസിയുടെ വേദന വളരെ നന്നായി വരച്ചു.

Jefu Jailaf said...

വളരെ നന്നായിരിക്കുന്നു.. ആശംസകള്‍..

അസീസ്‌ said...

ബ്ലോഗ്‌ സന്ദര്‍ശിച്ചതിനും കമന്റുകള്‍ക്കും നന്ദി

സങ്കൽ‌പ്പങ്ങൾ said...

വിശപ്പിന്‍റെ വിളിയറിഞ്ഞു ഈ വിദൂര വഴിയില്‍
വിരഹത്തെ വിനോദമക്കിയ വിദേശിയാണ് ഞാന്‍
കൂടെ വേദനിക്കുന്നു.ആശംസകള്‍

Mizhiyoram said...
This comment has been removed by the author.
Mizhiyoram said...

അളിയാ, ആദ്യമായിട്ടാണ് ഞാനിവിടെ. വളരെ മനോഹരമായ വരികള്‍.
ഹൃദയത്തിന്റെ ഭാഷയില്‍ ആശംസ നേരുന്നു. ഒഴിവു കിട്ടുമ്പോള്‍
"സ്നേഹപൂര്‍വ്വം ചാച്ച" എന്ന ഈ ബ്ലോഗൊന്നു നോക്കണം.
mland13951@gmail.com
ഇതൊന്നു google talk ല്‍ add ചെയ്തോളൂ
ബാക്കി നമുക്ക് നേരില്‍ പറയാം.

ente lokam said...

ചിലപ്പോള്‍ ഇത് നേരത്തെ
വേണ്ടിയിരുന്നു എന്നാ തോന്നല്‍ അല്ലെ?

ആശംസകള്‍..വീണ്ടും എഴുതൂ...

അസീസ്‌ said...

എല്ലാ പ്രോത്സാഹനങ്ങള്‍ക്കും വീണ്ടും നന്ദി

ajith said...

പ്രമാണിയാകാന്‍ വന്ന് പ്രാണിയായി...കൊള്ളാം ഇഷ്ടപ്പെട്ടു. ആശംസകള്‍

Unknown said...

..വിശപ്പിന്റെ വിളി ...........മനുഷ്യ നന്മക്കു വേണ്ടിയുള്ള ചിന്തകള്‍ ഇനിയും ഉണ്ടാകട്ടെ ....

രമേശ്‌ അരൂര്‍ said...

നന്നായിട്ടുണ്ട് ,,:)

Shas said...

Good one....

ജയിംസ് സണ്ണി പാറ്റൂർ said...

ഇഷ്ടപ്പെട്ടു.

നികു കേച്ചേരി said...

വിരഹത്തിന്റെ പ്രവാസം..
ആശംസകൾ.

Anonymous said...

ഇഷ്ടപ്പെട്ടു.... :)

ഷാജു അത്താണിക്കല്‍ said...

പ്രവാഹത്തിന്റെ പ്രയാസം നിങ്ങള്‍ വളരെ നല്ല രീതിയില്‍ എഴുതി
ആശംസകള്‍

Nisamudeen said...

നന്നായിട്ടുണ്ട് :) ഇന്യും ധാരാളം എഴുതുക

Unknown said...

പ്രവാസി എന്നാല്‍ പ്രയാസമനുഭവിക്കുന്നവന്‍ എന്നു തന്നെയാണ്....നന്നായിട്ടുണ്ട്....ഇനിയും എഴുതുക..ആശംസകള്‍

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post