Thursday, January 5, 2012

നുരയുന്ന അധരങ്ങള്‍





നിലത്തുറക്കാത്ത പാദങ്ങളാല്‍
നര്‍ത്തനത്തിന്‍ പുതിയരാസ്വദനം

നിരത്തിലഴിഞ്ഞാടിയവര്‍
നിരത്തുന്നു തെറിയഭിഷേകത്തിന്‍ നവരസങ്ങള്‍

നുരഞൊഴുകും മധു ചഷകത്താല്‍
നരകം തീര്‍ക്കും നവ യുവ സമൂഹങ്ങള്‍

നരവന്ന ഉടലുകളില്‍ നുണയും അധരങ്ങള്‍
നരാധമന്മാര്‍ ഇവര്‍ നാരികള്‍ ഭയക്കും കശ്മലര്‍

നീണ്ട നിരകളാല്‍ സമൃദ്ധം മദ്യശാലാമുന്‍വശം
നിരത്തുകളില്‍ നേര്‍കാഴ്ച്ചയായ്‌ മലയാള നാടിന്നിരുവശം


നടിക്കും നാം നിര്‍വികാരത നടുക്കും ഈ നിമിത്തങ്ങളില്‍
നിവര്‍ത്തിയില്ലായ്മയോ നിവര്‍ത്താത്ത നെട്ടെല്ലോ
തിരിച്ചറിവില്ലായ്മയോ എന്തോ നമുക്കുണ്ട്




3 അഭിപ്രായ(ങ്ങള്‍):

Jefu Jailaf said...

അതെ..കാലും കയ്യുമുള്ള പാമ്പുകളിവർ.. :) അക്ഷരത്തെറ്റ് ഒരുപാടുണ്ടല്ലൊ..

അസീസ്‌ said...

അക്ഷരത്തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്

നന്ദി ജെഫു

അഷ്‌റഫ്‌ സല്‍വ said...

അതേ.. കാശ് കൊടുത്തു വിഷം കുടിച്ചു പല വേഷങ്ങള്‍ ആടി തിമാര്‍ക്കുന്നവര്‍ ...സര്‍വ്വ ശക്തനില്‍ രക്ഷ തേടാം.. ഈ സമൂഹം എവിടേക്ക് ?

Post a Comment

നിങളുടെ ഓരോ അക്ഷരവും എനിക്ക് പ്രിയപ്പെട്ടതാണ്

Recent Post